---
title: "മദ്യപിച്ച് ലക്കുകെട്ട റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ്റെ മർദ്ദനമേറ്റ് കരിയാട് ബൈക്കുയാത്രക്കാരായ അമ്മക്കും മകനും പരിക്ക് ; ചൊക്ലി പൊലീസിന് പരാതി നൽകി"
english_title: "Retired drunk and drunk. Kariyad biker mother and son injured after beating by excise officer; Chokli filed a complaint with the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183041/Retired drunk and drunk. Kariyad biker mother and son injured after beating by excise officer; Chokli filed a complaint with the police"
published_at: "2024-02-08T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4f1314f047_IMG-20240208-WA0078.jpg"
keywords: []
---

# മദ്യപിച്ച് ലക്കുകെട്ട റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ്റെ മർദ്ദനമേറ്റ് കരിയാട് ബൈക്കുയാത്രക്കാരായ അമ്മക്കും മകനും പരിക്ക് ; ചൊക്ലി പൊലീസിന് പരാതി നൽകി

> **Lead Summary:** മദ്യപിച്ച് ലക്കുകെട്ട റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ്റെ മർദ്ദനമേറ്റ് കരിയാട് ബൈക്കുയാത്രക്കാരായ അമ്മക്കും മകനും പരിക്ക്ചൊക്ലി പൊലീസിന് പരാതി നൽകി.

## Article Content

മദ്യപിച്ച് ലക്കുകെട്ട റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ്റെ മർദ്ദനമേറ്റ് കരിയാട് ബൈക്കുയാത്രക്കാരായ അമ്മക്കും മകനും പരിക്ക്ചൊക്ലി പൊലീസിന് പരാതി നൽകി.

പുളിയനമ്പ്രം സ്വദേശിനി ജിഷക്കും, മകനുമാണ് റിട്ട. എക്സൈസ് ഉദ്യോഗസ്ഥനായ കരിയാട്ടെ പെരുവാൻ കുന്നുമ്മൽ ജെ.കെ വില്ലയിൽ കുമാരൻ്റെ മർദ്ദനത്തിൽ പരിക്കേറ്റത്.

മദ്യപിച്ച് ലക്കുകെട്ട രീതിയിൽ കരിയാട് ടൗണിലൂടെ നടക്കുകയായിരുന്ന കുമാരനോട് റോഡിൽ നിന്നും മാറാൻ ബൈക്കിൻ്റെ ഹോൺ മുഴക്കിയത് ഇഷ്ടപ്പെടാത്തതിനാണ് യുവതിയെയും മകനെയും അക്രമിച്ചത്.

മർദ്ദനത്തിൽ മുഖത്ത് പരിക്കേറ്റ ജിഷയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനും മർദ്ദനത്തിൽ പരിക്കുണ്ട്. ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ചൊക്ലി പൊലീസിന് യുവതി പരാതി നൽകി.

വനിതാ കമ്മീഷനും പരാതി നൽകുമെന്ന് ജിഷയുടെ ബന്ധുക്കൾ പറഞ്ഞു. കുമാരനെതിരെ നേരത്തെയും ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നതായും നാട്ടുകാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183041/Retired drunk and drunk. Kariyad biker mother and son injured after beating by excise officer; Chokli filed a complaint with the police)